Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്തുകളുടെ നടപടിക്രമം മാറ്റും: കുട്ടി അഹമ്മദ് കുട്ടി

തിരുവനന്തപുരം: പഞ്ചായത്തുകളുടെ നടപടിക്രമങ്ങള്‍ക്ക് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പല പഞ്ചായത്തുകളും സെമിനാറുകള്‍ നടത്തി ഭക്ഷണവും വിശ്രമവുമായി സമയം കളയുകയാണെന്ന് മന്ത്രി പറഞ്ഞു.

പ്രവര്‍ത്തനശൈലി മാറ്റാനാണ് ദാരിദ്യ്രരേഖക്ക് താഴെയുളളവര്‍ക്ക് ആരോഗ്യസുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയത്. ഇതിന്റെ പ്രയോജനമറിയാതെ പദ്ധതിക്കെതിരെ ഒരു വിഭാഗം രംഗത്തിറങ്ങിയിരിക്കുകയാണ്.

ഇപ്പോഴും ജനങ്ങള്‍ക്ക് പൂര്‍ണ പങ്കാളിത്തമുള്ള ഭരണസംവിധാനം ആയിട്ടില്ല. സാധാരണക്കാരന് പ്രാധാന്യം ലഭിച്ചാലേ അധികാരവികേന്ദ്രീകരണം യാഥാര്‍ത്ഥമാകൂ. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനസേവകരായി മാറണം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലേക്ക് മാറിയ ആരോഗ്യകേന്ദ്രങ്ങളില്‍ മരുന്നിന് ക്ഷാമമില്ലാതിരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടതായും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+