Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളുടെ ക്ഷേമം ലക്ഷ്യം: വയലാര്‍ രവി

കൊച്ചി: രണ്ടരക്കോടിയോളം വരുന്ന പ്രവാസികളുടെ ക്ഷേമമാണ് തന്റെ ലക്ഷ്യമെന്ന് കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ രവി നെടുമ്പാശേരിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

നാടിനൊപ്പവും ജനങ്ങള്‍ക്കൊപ്പവും നില്‍ക്കുന്ന വകുപ്പാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. പ്രവാസികളുടെ ക്ഷേമവും സന്തോഷവും ഉറപ്പ് വരുത്തുന്നത് നാടിന്റെ വികസനത്തില്‍ പ്രതിഫലിക്കും. ജീവിത പ്രശ്നങ്ങള്‍ നിഴലിക്കുന്ന വകുപ്പാണ് പ്രവാസികാര്യമെന്നും വയലാര്‍ രവി പറഞ്ഞു.

ചെറുമകന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഫിബ്രവരി രണ്ട് വ്യാഴാഴ്ച വയലാര്‍ രവി കേരളത്തിലെത്തിയത്. ചേര്‍ത്തലയിലെ കുടുംബവീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ദില്ലിക്ക് മടങ്ങും. ഫിബ്രവരി അഞ്ചിന് വീണ്ടും കേരളത്തിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കേരള സന്ദര്‍ശനം തീരുന്നതു വരെ ഇവിടെയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+