അഫ്ഗാനില്‍ ചാവേര്‍ ആക്രമണം: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
ഖോസ്ത്: അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
തെക്കുകിഴക്കന്‍ പ്രവിശ്യയായ ഖോസ്തിലാണ് ഫിബ്രവരി ഒന്ന് ബുധനാഴ്ച ബോംബ് സ്ഫോടനമുണ്ടായത്. അഫ്ഗാന്‍, യുഎസ് സൈനികര്‍ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ പരിശോധിക്കവെ സ്ഫോടകവസ്തുക്കളുമായി നിറുത്തിയിട്ടിരുന്ന കാറിലുണ്ടായിരുന്ന ഒരു ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു. മൂന്ന്സൈനികരും ചാവേറും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ല.
താലിബാന്‍ ഭീകരരാണ് സ്ഫോടനത്തിന് പിന്നിലെന്ന് കരുതുന്നു.












Click it and Unblock the Notifications