ബോംബ് ഭീഷണി: ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിഞ്ഞു
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റിന്റെ അസംബ്ലി ഹാളില്‍ ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.
അസംബ്ലി ഹാളില്‍ ബോംബുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പാര്‍ലമെന്റില്‍ തിരച്ചില്‍ നടത്തി. ബോംബ് കണ്ടെത്തിയില്ലെങ്കിലും ഫിബ്രവരി 14 വരെ പാര്‍ലമെന്റ് പിരിയുന്നതിന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് തീരുമാനിച്ചു.
1987ല്‍ ശ്രീലങ്കന്‍ പാര്‍ലമെന്റിനു നേരെ ബോംബ് ആക്രമണം നടന്നിരുന്നു. പ്രധാന അസംബ്ലി ഹാളിനു നേരെ നടന്ന ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ ഗ്രനേഡ് എറിയുകയും ഒരു ജില്ലാ മന്ത്രിയെ വധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications