കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇറാന് പ്രശ്നം: തീരുമാനമെടുക്കേണ്ടത് ഇന്ത്യയെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ഇറാന് ആണവപ്രശ്നത്തില്‍ വോട്ടു ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ത്യക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. അമേരിക്കന്‍ വക്താവ് സീന്‍ മാക്കോര്മാക്കാണ് ഇക്കാര്യം അറിയിച്ചത്.
ഇറാന് പ്രശ്നത്തില്‍ ഇന്ത്യ അമേരിക്കന്‍ നിലപാടിന് അനുകൂലമായി വോട്ടുചെയ്യുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. ഇക്കാര്യത്തില്‍ സപ്തംബറില്‍ ഈ നിലപാടാണ് ഇന്ത്യ എടുത്തത്. ഇത്തവണയും അതുണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തിലുള്ള തീരുമാനം പൂര്‍ണമായും ഇന്ത്യക്ക് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ്. തങ്ങള്‍ക്കനുകൂലമായി വോട്ടു ചെയ്യാന്‍ അമേരിക്ക ഇന്ത്യയെ പ്രേരിപ്പിക്കും.
യുഎസ് സ്റേറ്റ് സെക്രട്ടറി കോണ്ടലിസ റൈസ് ഇറാന് പ്രശ്നത്തില്‍ ദില്ലിയില്‍ ആരോടെങ്കിലും സംസാരിച്ചുവോയെന്ന് അറിയില്ലെന്നും കോര്‍മാക്ക് പറഞ്ഞു.
Story first published: Thursday, February 2, 2006, 5:30 [IST]