ഓഹരി സൂചിക 9800ന് താഴേക്ക് പോയി
മുംബൈ: ഓഹരി സൂചിക വെള്ളിയാഴ്ച രാവിലെ 9800ന് താഴേക്ക് പോയി. ബ്ലൂ ചിപ്പ് ഓഹരികളുടെ വ്യാപകമായ വില്പനയാണ് സൂചിക താഴാന്‍ കാരണമായത്.
രാവിലെ 10.35ന് സൂചിക 74 പോയിന്റ് താഴ്ന്ന് 9769.47ലെത്തി. വ്യാഴാഴ്ച വ്യാപാരത്തിനിടെ സൂചിക വീണ്ടും 9900 കടന്നിരുന്നു.
നിഫ്റ്റി 22.40 പോയിന്റ് താഴ്ന്ന് 2945.05ലെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ലിമിറ്റഡ്, ഭെല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ ഹോണ്ട എന്നീ കമ്പനികള്‍ക്കാണ് കോട്ടമുണ്ടായത്.












Click it and Unblock the Notifications