സതര്‍ലാന്റ് കേരളത്തില്‍ 3000 നിയമിക്കും
കൊച്ചി: പ്രമുഖ ബിപിഒ കമ്പനിയായ സതര്‍ലാന്റ് ഗ്ലോബല്‍ സെര്‍വീസസ് കേരളത്തില്‍ 3000 പ്രൊഫഷണലുകളെ നിയമിക്കും. കമ്പനി 120 കോടി സംസ്ഥാനത്ത് മുതല്‍മുടക്കും. കമ്പനി സിഇഒ ദിലീപ് വെള്ളോടിയാണ് ഇക്കാര്യം അറിയിച്ചത്.
കളമശേരിയില്‍ സതര്‍ലാന്റ് 25 ഏക്കര്‍ സ്ഥലത്ത് ക്യാമ്പസ് പണിയും. ആദ്യത്തെ 36 മാസങ്ങള്‍ക്കുള്ളില്‍ 3000 പ്രൊഴഷണലുകളെ പുതുതായി ജോലിക്കെടുക്കും. ജൂലൈ-ആഗസ്ത് മാസങ്ങളിലായി കമ്പനി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കും. കൊച്ചിയിലെ ക്യാമ്പസില്‍ 7500 പേര്‍ക്ക് തൊഴിലവസരമുണ്ടായിരിക്കും. കളമശേരിയിലെ ഹൈടെക്പാര്‍ക്കില്‍ കമ്പനിക്ക് പ്രത്യേക സാമ്പത്തിക സോണില്‍ സ്ഥലം ലഭ്യമാക്കുന്നതിന് കിന്‍ഫ്രയുമായി ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു.
2005ല്‍ 1000 കോടി ആദായമുള്ള കമ്പനിയുടെ വരുമാനം 2006ല്‍ 1400 കോടിയായി വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്തിന്റെ ഐടി നയവും സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികളുടെ ലഭ്യതയും അടിസ്ഥാനസൗകര്യങ്ങളുമാണ് കേരളത്തില്‍ മുതല്‍മുടക്കിന് കമ്പനിയെ പ്രേരിപ്പിച്ചതെന്ന് വെള്ളോടി പറഞ്ഞു. കമ്പനി ജോലിക്കാര്‍ക്ക് വേണ്ടി കളമശേരിയിലെ ക്യാമ്പസില്‍ പരിശീലനകേന്ദ്രം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications