കുമാരസ്വാമി വെളളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും
ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുളള മന്ത്രിസഭ ഫിബ്രവരി മൂന്ന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
കുമാരസ്വാമി കര്‍ണാടകത്തിലന്റെ 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി നേതാവ് യദിയൂരപ്പ അഞ്ചാമത് ഉപമുഖ്യമന്ത്രിയാകും. ഉച്ചക്ക് 12.30ന് വിധാന്‍സൗധക്ക് മുന്നിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
ഈ മാസം പത്തിനാണ് പുതിയ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക. അതിന് ശേഷം മന്ത്രിസഭാ വികസനം നടക്കും.
തെക്കേയിന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ബിജെപി ഭരണത്തില്‍ പങ്കാളിയാവുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് രാജ്നാഥ്സിംഗ്, വെങ്കയ്യനായിഡു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.












Click it and Unblock the Notifications