വിമാനത്താവള ജീവനക്കാരുടെ സമരം യാത്രക്കാരെ ബാധിച്ചു
കൊല്‍ക്കത്ത: വിമാനത്താവളജീവനക്കാരുടെ പണിമുടക്ക് കൊല്‍ക്കത്ത എന്‍എസ്സി ബോസ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളെ ബാധിച്ചു.
വിമാന സര്‍വീസുകള്‍ ഇവിടെ മുടക്കം കൂടാതെ നടക്കുന്നുണ്ടെങ്കിലും യാത്രക്കാരെ സമരം ബാധിച്ചിട്ടുണ്ട്. വിമാനത്താവളത്തിനുളളില്‍ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്. ഇത് ജലവിതരണം, എയര്‍കണ്ടീഷനിംഗ്, ബാത്ത്റൂം സൗകര്യങ്ങളെ ബാധിച്ചിട്ടുണ്ട്.
കണ്‍വെയര്‍ ബെല്‍റ്റുകള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ലഗേജുകള്‍ സ്വയം ഏറ്റിക്കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഏറോബ്രിഡ്ജും പ്രവര്‍ത്തിക്കുന്നില്ല.
വിമാനത്താവള ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയിരുന്നു.












Click it and Unblock the Notifications