കുമാരസ്വാമി ഫിബ്രവരി എട്ടിന് വിശ്വാസവോട്ട് തേടും
ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഫിബ്രവരി എട്ടിന് വിശ്വാസവോട്ട് തേടും. സ്ഥാനമേറ്റതിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെ കുമാരസ്വാമി അറിയിച്ചതാണ് ഇക്കാര്യം. വിശ്വാസവോട്ട് തേടാനായി ഒരു ദിവസം മാത്രമാണ് നിയസഭ സമ്മേളിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഫിബ്രവരി മൂന്ന് വെള്ളിയാഴ്ചയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായും ബിജെപിയിലെ യദിയൂരപ്പ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. കുമാരസ്വാമിയോട് സ്ഥാനമേറ്റ് എട്ടുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ടി.എന്‍ ചതുര്‍വേദി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം നിയമസഭാ സമ്മേളനം ചേരുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications