വിമാനത്താവള പ്രശ്നം: ഇടത് സംഘടനകള്‍ സമരം തുടരും
ദില്ലി: വിമാനത്താവള നവീകരണം സ്വകാര്യകമ്പനികള്‍ക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പണിമുടക്ക് തുടരുമെന്ന് ഇടത്യൂണിയനുകള്‍ വ്യക്തമാക്കി. എഐടിയുസി നേതാവ് ഗുരുദാസ് ദാസ് ഗുപ്തയാണ് ഈ തീരുമാനം അറിയിച്ചത്.
എല്ലാ വിമാനജോലിക്കാരോടും സമരത്തില്‍ പങ്കുചേരാന്‍ ഗുപ്ത ആവശ്യപ്പെട്ടു. വിമാനത്താവള ജീവനക്കാരുടെ പണിമുടക്ക് തുടരുമെന്നും സമരം നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് തങ്ങള്‍ അനുസരിക്കില്ലെന്നും ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു.
നേരത്തെ വിമാനത്താവള ജീവനക്കാരുടെ പ്രതിഷേധത്തെ അഭിസംബോധന ചെയ്യവെ എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തിക അജണ്ട തന്നെയാണ് യുപിഎ സര്‍ക്കാരും നടപ്പാക്കുന്നതെന്നും ഇത് പുതിയ കുപ്പിയിലെ പഴയ വീഞ്ഞാണെന്നും ഗുപ്ത പറഞ്ഞു.












Click it and Unblock the Notifications