ഫോണ്‍ ചോര്‍ത്തല്‍ :നടപടി സ്വീകരിക്കും
ദില്ലി: അനധികൃത ഫോണ്‍ ചോര്‍ത്തല്‍ തടയാന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കും.സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.വി രാമചന്ദ്രന്‍ ആഭ്യന്തരസെക്രട്ടറി വി.കെ ദുഗ്ഗാളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അറിയിച്ചതാണ് ഇക്കാര്യം.
ഫോണ്‍ ചോര്‍ത്തുന്നത് രാജ്യത്തിന്റെ സുരക്ഷക്കും വ്യക്തികളുടെ സ്വകാര്യതക്കും ഭീഷണിയായ സാഹചര്യത്തിലാണ് ഫോണ്‍ ചോര്‍ത്തല്‍ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്.
ഇന്ത്യന്‍ ടെലഗ്രാഫ് നിയമം മാറ്റേണ്ട ആവശ്യമില്ലെന്നും ഇത് പരിഷ്കരിക്കേണ്ട കാര്യമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരസെക്രട്ടറിയുമായി ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഫോണ്‍ ചോര്‍ത്തല്‍ തടയാന്‍ സര്‍ക്കാരുമായി സഹകരിക്കാമെന്ന് ടെലകോം ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications