പ്രധാനമന്ത്രി ഇടതുനേതാക്കളെ കാണും
ദില്ലി: ദില്ലി, മുംബൈ വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തില്‍ പ്രതിഷേധിച്ചു പണിമുടക്ക് നടത്തുന്ന ജീവനക്കാരുടെ സംഘടനകളുമായി സര്‍ക്കാര്‍ അടിയന്തര ചര്‍ച്ച നടത്തണമെന്നു ഇടതുപാര്‍ട്ടികള്‍ പ്രധാനമന്ത്രിയെക്കണ്ട് ആവശ്യപ്പെടും. ഇതിനായി ഇടത് നേതാക്കള്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ കാണും.
പ്രശ്നം പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഇടതുനേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്.
അതിനിടെ വിമാനത്താവള അതോറിറ്റി ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല.
സമരക്കാര്‍ വിമാനത്താവളങ്ങളുടെയും വ്യോമഗതാഗത മന്ത്രാലയത്തിന്റെയും 500 മീറ്റര്‍ പരിധിയില്‍ കടക്കരുതെന്നും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം ഒരു രീതിയിലും തടയരുതെന്നും ദില്ലി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications