റിലയന്‍സിന്റെ ഹര്‍ജിയില്‍ വാദം മാറ്റിവച്ചു
ദില്ലി: ദില്ലി വിമാനത്താവളത്തിന്റെ നവീകരണത്തിന് കരാര്‍ നല്‍കിയതില്‍ തങ്ങളെ തഴഞ്ഞതില്‍ പ്രതിഷേധിച്ചം റിലയന്‍സ് ഇന്‍ഡസ്ട്രീസ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ദില്ലി ഹൈക്കോടതി ഫിബ്രവരി എട്ട് വരെ മാറ്റിവച്ചു.
ഏറ്റവും അധികം വിഹിത വാഗ്ദാനം ചെയ്ത തങ്ങളെ അവഗണിച്ച് മറ്റൊരു കമ്പനിക്ക് ദില്ലി വിമാനത്താവള നവീകരണ കരാര്‍ നല്‍കിയതിനെ ചോദ്യം ചെയ്താണ് ഹര്‍ജി.
കരാര്‍ നടപ്പിലാക്കാനുള്ള സാങ്കേതിക തികവിനെ അടിസ്ഥാനമാക്കി കൂടുതല്‍ വരുമാന വിഹിതം വാഗ്ദാനം ചെയ്ത കമ്പനികളില്‍ രണ്ടാമതായിരുന്ന ജിഎംആറിന് കരാര്‍ നല്‍കുകയായിരുന്നു. റിലയന്‍സ് വാഗ്ദാനം ചെയ്ത വാഗ്ദാന വിഹിതം മുന്നോട്ടുവയ്ക്കാന്‍ ജിഎംആറിന് അനുമതി നല്‍കിക്കൊണ്ടായിരുന്നു കരാര്‍ ആ കമ്പനിക്ക് നല്‍കിയത്.












Click it and Unblock the Notifications