Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ വിമാനത്താവള ജീവനക്കാര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി

ദില്ലി: ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് പണിമുടക്കുന്ന വിമാനത്താവളജീവനക്കാര്‍ സമരത്തിന്റെ മൂന്നാംദിവസമായ ഫിബ്രവരി മൂന്ന് വെള്ളിയാഴ്ച പ്രതിഷേധപകടനങ്ങള്‍ നടത്തി. ആഗമന ടെര്‍മിനലിന്റെ പുറത്തായാണ് സമരക്കാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്.

കഴിഞ്ഞ രണ്ട് ദിവസവും ഇവിടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. പണിമുടക്കിന്െ തുടര്‍ന്ന് പൊലീസും പാരാമിലിട്ടറി വിഭാഗവും വിമാനത്താവളത്തില്‍ ഡ്യൂട്ടിക്കുണ്ട്.

പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ദില്ലി ഹൈക്കോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയിട്ടില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് എസ്.ആര്‍.ശാന്താറാം പറഞ്ഞു. ഇതു ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+