Get Updates
Get notified of breaking news, exclusive insights, and must-see stories!

നയപ്രഖ്യാപനം സഹകരണബാങ്ക് വാര്‍ഷികറിപ്പോര്‍ട്ട് പോലെ: ഡിഐസി

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം സഹകരണ ബാങ്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് പോലെയാണെന്ന് ഡിഐസി നിയമസഭാ കക്ഷിനേതാവ് ടി.എം.ജേക്കബ്ബും ജോണി നെല്ലൂര്‍ എംഎല്‍എയും ആരോപിച്ചു.

സര്‍ക്കാര്‍ ചെയ്തതോ ചെയ്യാന്‍ പോകുന്നതോ ആയ യാതൊരു കാര്യങ്ങളും നയപ്രഖ്യാപനപ്രസംഗത്തിലില്ല. സുനാമി ദുരന്തത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണം എങ്ങനെ ചിലവാക്കിയെന്ന് വിശദീകരിച്ചിട്ടില്ല. ഒരു വര്‍ഷമായിട്ടും ദുരിതാബാധിതര്‍ക്ക് സഹായമെത്തിച്ചിട്ടില്ല.

അനധികൃത ലോട്ടറികള്‍ നിരോധിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും അനധികൃത ലോട്ടറികള്‍ വില്‍ക്കുന്നുണ്ട്.

21 ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ഒരു ബില്‍ മാത്രമാണ് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നത്. സമ്മേളനത്തില്‍ നിയമനിര്‍മാണത്തിനായി ഒരു ദിവസം മാത്രമാണ് നീക്കിവച്ചിരിക്കുന്നത്. സഭാസമ്മേളനം വെറും ചടങ്ങാക്കിമാറ്റാനാണ് സര്‍ക്കാര്‍ ശ്രമമെന്നും നേതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+