Get Updates
Get notified of breaking news, exclusive insights, and must-see stories!

എമിറേറ്റ്സ് എയര്‍ലൈന്‍സ് തിരുവനന്തപുരം-ദുബായ് സര്‍വീസ് തുടങ്ങി

തിരുവനന്തപുരം: എമിറേറ്റ്സ് എയര്‍ലൈന്‍സ് ഫിബ്രവരി രണ്ട് വ്യാഴാഴ്ച തിരുവനന്തപുരം-ദുബായ് സര്‍വീസ് തുടങ്ങി.

ദുബായില്‍ നിന്നും എത്തിയ എമിറേറ്റ്സിന്റെ ആദ്യവിമാനത്തില്‍ എമിറേറ്റ്സ് ചെയര്‍മാനും ചീഫ് എക്സിക്യുട്ടീവുമായി ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മാക്തവും തിരുവനന്തപുരത്തെത്തി. ഇന്ത്യാ-കേരള സര്‍ക്കാരുകളുടെ ശ്രമഫലമായാണ് എമിറേറ്റ്സിന് തിരുവനന്തപുരത്തേക്ക് സര്‍വീസ് തുടങ്ങാനായതെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു.

ഇതോടെ ഇന്ത്യയിലെ ആറ് സ്ഥലങ്ങളിലേക്ക് എമിറേറ്റ്സ് സര്‍വീസ് തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് 12,000 രൂപയാണ് ടിക്കറ്റ് നിരക്ക്. എയര്‍ബസ് എ330-200 ഉപയോഗിച്ചാണ് എമിറേറ്റ്സ് തിരുവന്തപുരം-ദുബായ് സര്‍വീസ് നടത്തുന്നത്. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനങ്ങളുടെ എണ്ണം 162 ആയി ഉയരുമെന്നും ഷെയ്ഖ് അഹമ്മദ് പറഞ്ഞു.

നിലവില്‍ ആറ് അന്താരാഷ്ട്രവിമാനസര്‍വീസുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+