Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ സാമൂഹ്യനീതി ഉറപ്പാക്കി: ഗവര്‍ണര്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ സാമൂഹ്യനീതി ഉറപ്പാക്കിയതായി ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ പറഞ്ഞു. പതിനൊന്നാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഫിബ്രവരി മൂന്ന് വെള്ളിയാഴ്ച നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സുനാമി ദുരിതബാധിതര്‍ക്കായി ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നടപടികള്‍ സ്വീകരിച്ചു. കാര്‍ഷിക രംഗത്ത് മുന്നേറ്റമുണ്ടായി. കൃഷിക്കാര്‍ക്കായി ഏകജാലകം പരിപാടി നടപ്പാക്കി. കൂടുതല്‍ ശബരി സ്റോറുകള്‍ തുടങ്ങി. വിലനിലവാരം പിടിച്ചുനിര്‍ത്തി. കശുവണ്ടിമേഖലുടെ പുനരുദ്ധാരണത്തായി പദ്ധതികള്‍ നടപ്പാക്കി. ഈ മേഖലയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിച്ചു. പൊതുവിതരണരംഗം കാര്യക്ഷമമാക്കി.

കൈത്തറി മേഖലയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി. വിദേശമലയാളികള്‍ക്കായി നോര്‍ക്ക തുടങ്ങി. ആരോഗ്യമേഖലയില്‍ ടെലിമെഡിസിന്‍ പോലെയുളള നൂതനപരിപാടികള്‍ അവതരിപ്പിച്ചു. പൊലീസിന്റെ കാര്യക്ഷമത കൂട്ടാന്‍ നടപടികള്‍ കൈക്കൊണ്ടു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ കൈക്കൊണ്ടു.

ശബരിമല വികനത്തിന് വനഭൂമി ലഭ്യമാക്കി. പരമ്പരാഗത മേഖലകളുടെ വികസനത്തിനായി പദ്ധതികള്‍ നടപ്പാക്കി. ഐടി മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. സ്മാര്‍ട്ട് സിറ്റി, ഇന്‍ഫോപാര്‍ക്ക്, എല്‍എന്‍ജി തുടങ്ങിയവയും സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പെടുന്നു.

അറിയാനുള്ള അവകാശനിയമം നടപ്പിലാക്കി. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമവായത്തിലൂടെ നടപ്പാക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ഭരണനേട്ടമാണ്. ഇതിലൂടെ എല്ലാവരുടേയും വിശ്വാസമാര്‍ജിക്കാന്‍ സാധിച്ചു.

കൊച്ചി സഹകരണമെഡിക്കല്‍ കോളജില്‍ പുതിയ പാരാമെഡിക്കല്‍ കോഴ്സുകള്‍ തുടങ്ങും. ത്രിതല പഞ്ചായത്തുകളെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ പദ്ധഥികള്‍ നടപ്പാക്കും. കുടുംബശ്രീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ജലപാതകള്‍ വികസിപ്പിക്കും. ടൂറിസം മേഖലയില്‍ വൈവിധ്യവല്‍ക്കരണമുണ്ടാക്കും.

കായികവിനോദ വികസനത്തിന് ഫണ്ടുണ്ടാക്കും. തൊഴില്‍മേഖലയില്‍ കൂടുതല്‍ ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കും. കെഎസ്ടിപി പദ്ധതി കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കും. വൈദ്യുതി പ്രസരണ നഷ്ടം കുറക്കാന്‍ കൂടുതല്‍ സബ്സ്റേഷനുകള്‍ നിര്‍മിക്കും. വൈദ്യുതിബോര്‍ഡിന്റെ നഷ്ടം നികത്താന്‍ നടപടികള്‍ സ്വീകരിക്കും.

സംസ്ഥാന പുരോഗതിക്കായി രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടികളോടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിന് ശേഷം നിയമസഭ വെളളിയാഴ്ചത്തേക്ക് പിരിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+