വിഷന്‍ 2010 പ്രകാരം പദ്ധതികള്‍ നടപ്പാക്കും: ഗവര്‍ണര്‍
തിരുവനന്തപുരം: രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം സംസ്ഥാന വികസനം ലക്ഷ്യം വച്ച് അവതരിപ്പിച്ച വിഷന്‍ 2010 ആധാരമാക്കി സംസ്ഥാനത്ത് പദ്ധതികള്‍ നടപ്പാക്കുമെന്ന് ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യ പറഞ്ഞു. നയപ്രഖ്യാപനപ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്.
രാഷ്ട്രപതിയുടെ വികസന അജന്‍ണ്ട നടപ്പാക്കാന്‍ 13495 കോടി രൂപയുടെ പദ്ധതി കേരളത്തില്‍ നടപ്പാക്കും.
രാഷ്ട്രപതിയുടെ പത്തിന പദ്ധതി വിപുലമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 10, 3,3 എന്നിങ്ങനെയുള്ള പദ്ധതികളായി വിപുലമാക്കി വിഷന്‍ 2010 പുറത്തിറക്കിയിട്ടുണ്ട്. ഒരു ഉന്നതതല ദേശീയ ഉപദേശകസമിതി ഇതിന് മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്. ഇതിന് അനുയോജ്യമായ പദ്ധതികള്‍ ടാസ്ക് ഫോഴ്സ് കണ്ടെത്തിയിട്ടുണ്ട്.
പദ്ധതിയുടെ മുതല്‍മുടക്കായ 13495 കോടിയില്‍ സംസ്ഥാന വിഹിതം 16 ശതമാനമാണ്. കേന്ദ്രവിഹിതം ആറ് ശതമാനവും. ബാക്കി തുക സ്വകാര്യമേഖലയില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും സമാഹരിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.












Click it and Unblock the Notifications