രാമചന്ദ്രന്‍ മാസ്ററുടെ ഹര്‍ജി ലോകായുക്ത തള്ളി
തിരുവനന്തപുരം: തനിക്കെതിരെയുളള അഴിമതിക്കേസ് പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടം മുന്‍ആരോഗ്യമന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റര്‍ സമര്‍പ്പിച്ച ഹര്‍ജി ലോകായുക്ത തള്ളി.
കെ.കെ രാമചന്ദ്രനും അദ്ദേഹത്തിന്റ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.രാധാകൃഷ്ണനും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. കേസില്‍ മാര്‍ച്ച് മൂന്നുമുതല്‍ സാക്ഷിവിസ്താരം നടത്താനും ലോകായുക്ത ഉത്തരവിട്ടിട്ടുണ്ട്.
ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന രാമചന്ദ്രന്‍ മാസ്റര്‍ ലോകായുക്തയുടെ ആരോപണങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications