നയപ്രഖ്യാപനപ്രസംഗം നിരാശാജനകം: വി.എസ്
തിരുവനന്തപുരം: ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പുതുതായി യാതൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ തവണത്തെ പ്രസംഗത്തിന്റെ ആവര്‍ത്തനമാണ് ഗവര്‍ണര്‍ നടത്തിയത്. സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുമോയെന്നുപോലും പറയാത്ത ഈ നയപ്രഖ്യാപന പ്രസംഗം അത്യന്തം പ്രതിഷോധാര്‍ഹമാണ്.
കേരളം ഇപ്പോള്‍ നേരിടുന്ന കടക്കെണിയെക്കുറിച്ച് യാതൊന്നും നയപ്രഖ്യാപന പ്രസംഗത്തില്‍പറയുന്നില്ല. കേരളത്തിലെ കൃഷിക്കാരുടെ ദുരിതപൂര്‍ണമായ ജീവിതത്തിന് പരിഹാരമുണ്ടാക്കുന്ന യാതൊരു നിര്‍ദേശവും ഗവര്‍ണറുടെ പ്രസംഗത്തിലില്ല. കേരളം കടം വാങ്ങിയ തുകയുടെ ഒരംശം പോലും ഇവര്‍ക്ക് വേണ്ടി ചെലവാക്കിയതായി കാണുന്നില്ല. പരമ്പരാഗത വ്യവസായങ്ങളെയും അവയിലെ തൊഴിലാളികയുെം സംരക്ഷിക്കുന്ന ഒരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല.
എന്തിനാണ് കേരളം കടംവാങ്ങിയതെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നില്ല. കര്‍ഷക തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ത്തിട്ടേ താന്‍ അലവന്‍സ് വാങ്ങൂ എന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ പെന്‍ഷന്‍ കുടിശിക കൊടുത്തു തീര്‍ത്തിട്ടില്ല. 24 മാസത്തെ കുടിശിക ഇപ്പോഴുമുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും വി.എസ്. ആരോപിച്ചു. മോഷണവും പിടിച്ചുപറിയും കൊലയും എല്ലാ പട്ടണങ്ങളിലുമുണ്ട്. എറണാകുളമാണ് ഇതില്‍ ഒന്നാം സ്ഥാനം.












Click it and Unblock the Notifications