1300 യാത്രക്കാരുള്ള ഈജിപ്ഷ്യന്‍ കപ്പല്‍ കാണാതായി
റിയാദ്: 1300 യാത്രക്കാര്‍ കയറിയ ഒരു ഈജിപ്ഷ്യന്‍ കപ്പല്‍ ചെങ്കടലില്‍ കാണാതായി. കപ്പല്‍ റഡാര്‍ സ്ക്രീനില്‍ നിന്ന് അപ്രത്യക്ഷമായതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
ഫിബ്രവരി രണ്ട് വ്യാഴാഴ്ച വൈകീട്ട് സൗദി അറേബ്യയിലെ ദുബയില്‍ നിന്നും തെക്കന്‍ ഈജിപ്തിലെ സഫാഗയിലേക്ക് പുറപ്പെട്ട സാലാം 98 എന്ന കപ്പലാണ് കാണാതായത്. ദുബയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയെത്തുന്നത് വരെ കപ്പല്‍ റഡാര്‍ സ്ക്രീനില്‍ പ്രത്യക്ഷമായിരുന്നു. കപ്പലിലെ കൂടുതല്‍ യാത്രക്കാരും ഈജിപ്തുകാരായിരുന്നു. മക്കയില്‍ ഹജ് കര്‍മത്തിനെത്തി മടങ്ങിപ്പോകുന്ന വിശ്വാസികളും കപ്പലില്‍ ഉണ്ടായിരുന്നു. പരമാവധി 1400 പേരെ വരെ കപ്പലില്‍ കയറ്റാമായിരുന്നു.
കപ്പലിന് വേണ്ടി സൗദി, ഈജിപ്ത് മുങ്ങിക്കപ്പലുകള്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications