ബാഗ്ദാദില്‍ ബോംബ് സ്ഫോടനങ്ങളില്‍ 16 മരണം
ബാഗ്ദാദ്: ബാഗ്ദാദിലുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഫിബ്രവരി മൂന്ന് വെള്ളിയാഴ്ച ഇരുപത് മിനുട്ടിനിടെയാണ് രണ്ട് സ്ഫോടനങ്ങളുണ്ടായത്.
പെട്രോള്‍ സ്റേഷനും അടുത്തുള്ള മാര്‍ക്കറ്റിലുമാണ് രണ്ട് സ്ഫോടനങ്ങള്‍ നടന്നത്. പെട്രോള്‍ സ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ടാമത്തെ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു. സ്ഫോടനങ്ങളില്‍ 70 പേര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications