ഇസ്ലാമബാദില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഭൂചലനം
ഇസ്ലാമബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍ ഫിബ്രവരി മൂന്ന് വെള്ളിയാഴ്ച ഭൂചലനമുണ്ടായി. റിച്ചര്‍ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പുലര്‍ച്ചെ 2.49നാണ് ഇസ്ലാമബാദില്‍ ഭൂചലനം അനുഭവപ്പെട്ടത്. പെഷവാറിന് 200 കിലോമീറ്റര്‍ വടക്ക് പര്‍വതനിരകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കഴിഞ്ഞ ഒക്ടോബറിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിനു ശേഷം പാകിസ്ഥാനില്‍ 1672 തുടര്‍ചലനങ്ങളുണ്ടായിട്ടുണ്ട്. അടുത്ത മാസങ്ങളിലും നേരിയ തുടര്‍ചലനങ്ങള്‍ ഉണ്ടാവുമെന്നും ഇതില്‍ നാശനഷ്ടങ്ങളുണ്ടാവാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications