വിമാനത്താവള ജീവനക്കാരുടെ സമരം പിന്‍വലിച്ചേക്കും
ദില്ലി: നാല് ദിവസമായി നടന്നുവരുന്ന എയര്‍പോര്‍ട് അതോറിറ്റി ജീവനക്കാരുടെ സമരം പിന്‍വലിച്ചേക്കും. ദില്ലിയില്‍ നടക്കുന്ന യൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും.
വെള്ളിയാഴ്ച യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ജീവനക്കാര്‍ക്ക് ജോലി സുരക്ഷ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ദില്ലി, മുംബൈ വിമാനത്താവളങ്ങളുടെ നവീകരണത്തിന് സ്വകാര്യ പങ്കാളിത്തം അനുവദിച്ച തീരുമാനത്തില്‍ നിന്നും പിന്നോട്ടുപോവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ ദില്ലി വിമാനത്താവളത്തില്‍ ശനിയാഴ്ച സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സമരക്കാരെ നീക്കാന്‍ പൊലീസെത്തിയതാണ് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയത്.












Click it and Unblock the Notifications