വിമാനത്താവള സമരം പിന്‍വലിച്ചു
ദില്ലി: വിമാനത്താവള ജീവനക്കാര്‍ നാല് ദിവസമായി നടത്തിവരുന്ന സമരം പിന്‍വലിച്ചു. വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.
എയര്‍പോര്‍ട്ട് അതോറിറ്റിയെ സ്വകാര്യവത്കരിക്കില്ലെന്നും ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുമെന്നും പ്രഫുല്‍ പട്ടേല്‍ യൂണിയന്‍ നേതാക്കള്‍ക്ക് രേഖാമൂലം ഉറപ്പു നല്‍കി.
അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയിലാവുമെന്ന് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാവില്ലെന്നും നവീകരണ പ്രക്രിയ മൂലം ആര്‍ക്കും ജോലി നഷ്ടപ്പെടില്ലെന്നും യൂണിയന്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
എയര്‍പോര്‍ട് അതോറിറ്റി ഒഫ് ഇന്ത്യ എംപ്ലോയീസ് ജോയിന്റ് ഫോറം കണ്‍വീനര്‍ എം.കെ.ഗോസാല്‍, സിപിഐ എംപിയും എഐടിയുസി ജനറല്‍ സെക്രട്ടറിയും ഗുരുദാസ് ദാസ്ഗുപ്ത, സിഐടിയു നേതാവ് എം.കെ.പാന്ഥെ എന്നിവരുമായാണ് പ്രഫുല്‍ പട്ടേല്‍ ചര്‍ച്ച നടത്തിയത്.












Click it and Unblock the Notifications