വിമാനത്താവള ജീവനക്കാരുടെ സമരം തുടരും: ഗുരുദാസ് ദാസ്ഗുപ്ത
ദില്ലി: വിമാനത്താവള ജീവനക്കാരുടെ സമരം തുടരുമെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു.
ഫിബ്രവരി നാല് ശനിയാഴ്ച ദില്ലി വിമാനത്താവളത്തില്‍ സമരം നടത്തുന്ന ജീവനക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു ദാസ്ഗുപ്ത. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലുമായി പിന്നീട് ചര്‍ച്ച നടത്തുമെന്നും ദാസ്ഗുപ്ത പറഞ്ഞു. ആവശ്യമെങ്കില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി കൂടിക്കാഴ്ച നടത്തും.
വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം പൊതുമിനിമം പരിപാടിയുടെ ലംഘനമാണെന്ന് സിഐടിയും നേതാവ് എം.കെ.പാന്ഥെ പറഞ്ഞു. 61 ഇടതു എംപിമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെങ്കില്‍ അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ വീഴുമെന്ന് പാന്ഥെ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications