ഐഎസ്ഐ ഏജന്റ് ദില്ലിയില്‍ അറസ്റില്‍
ദില്ലി: പാകിസ്ഥാനി ഇന്റലിജന്‍സ് ഏജന്റെന്ന് സംശയിക്കുന്ന ഒരാള്‍ ദില്ലിയില്‍ അറസ്റ് ചെയ്തു. ഇയാളില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു.
ഐഎഎസ്ഐ ഏജന്റെന്ന് സംശയിക്കുന്ന നസിര്‍ എന്നയാളെയാണ് വെള്ളിയാഴ്ച വൈകീട്ട് തെക്കന്‍ ദില്ലിയിലെ ഡിഫന്‍സ് കോളനിയില്‍ വച്ച് ദില്ലി പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ് ചെയ്തത്.
രണ്ട് കിലോഗ്രാം ആര്‍ഡിഎക്സ്, ഒരു ഡിറ്റണേറ്റര്‍, ഒരു ഹാന്റം ഗ്രനേഡ് എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ദില്ലിയിലെ തീവ്രവാദി ശൃംഖലക്ക് നല്‍കാനാണ് ഇവ കൊണ്ടുവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications