ദില്ലി വിമാനത്താവളത്തില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം
ദില്ലി: വിമാനത്താവളത്തില്‍ സമരം നടത്തുന്ന ജീവനക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വിമാനത്താവള ഗേറ്റിന്റെ 500 കിലോമീറ്റര്‍ അകലെ മാത്രമേ സമരം നടത്താന്‍ പാടുള്ളൂവെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ധര്‍ണ നടത്തുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
യോഗം നടത്താന്‍ നേരത്തെ പൊലീസ് സമ്മതിച്ചതാണെന്നും എന്നാല്‍ ധര്‍ണയ്ക്കെത്തിയ ആള്‍ക്കൂട്ടം വളരെ വലുതാണെന്ന് ചൂണ്ടിക്കാട്ടി തങ്ങളെ നീക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും സമരക്കാര്‍ പറഞ്ഞു.
സമരക്കാര്‍ മാറിയിരിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇവരെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സമയത്തു തന്നെ സര്‍വീസ് നടത്തുന്നുണ്ട്. അതേ സമയം വിമാനത്താവളത്തിനു ചുറ്റും പാഴ്വസ്തുക്കള്‍ കുമിഞ്ഞുകൂടിയിരിക്കുകയാണ്.












Click it and Unblock the Notifications