കൊല്ലത്ത് ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ചു
കൊല്ലം: തട്ടാമലയ്ക്കടുത്ത് പഴയാറ്റിന്‍കുഴിയില്‍ മോട്ടോര്‍ ബൈക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന സ്വകാര്യബസിന്റെ പിന്നിലിടിച്ച് രണ്ടു പേര്‍ മരിച്ചു.
തിരുവനന്തപുരം വള്ളക്കടവ് മുട്ടത്തറ ശ്രീവരാഹം താവലോട് നഗറില്‍ കാവിലോട് വീട്ടില്‍ സുധിയുടെ മകന്‍ ദിനേശന്‍ (19), താവലോട് നഗര്‍ പറമ്പില്‍ ലെയിനില്‍ ഹരിയുടെ മകന്‍ പ്രദീപ് (25) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്തു നിന്നും ചക്കുളത്തുകാവിലേക്ക് ആറു ബൈക്കുകളില്‍ പോയ 12 പേരടങ്ങുന്ന സംഘത്തിലെ രണ്ടു പേരാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications