കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം-കോണ്‍ഗ്രസ് സംഘട്ടനം: 5 പേര്‍ക്ക് പരിക്കേറ്റു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ചാലാടിന് സമീപം പള്ളിയാന്‍മൂലയില്‍ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ മോട്ടോര്‍ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിപിഎം അനുഭാവികളായ രണ്ട് യുവാക്കളെ കോണ്‍ഗ്രസുകാരെന്ന് കരുതപ്പെടുന്ന ഒരു കൂട്ടം പേര്‍ വാളുകളുമായി ആക്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

പരിക്കേറ്റ രണ്ടു പേരെയും കണ്ണൂര്‍ എ.കെ.ജി സ്മാരക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.

ഈ സംഭവത്തിനു ശേഷം ഒരു സംഘം പേര്‍ ഒരു വീട് ആക്രമിച്ച് ഫര്‍ണിച്ചറുകളും മറ്റും തകര്‍ത്തു. ആക്രമണത്തിനിടയില്‍ അമ്പത്തിയഞ്ചുകാരിയായ ഒരു സ്ത്രീയുടെ കാലിന് പരിക്കേറ്റു. ബഹളം കേട്ട് ഇവിടെയെത്തിയ രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ക്കു നേരെയും സംഘം ആക്രമണം നടത്തി. പരിക്കേറ്റ ഇവരെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് അടുത്തുള്ള ഒരു കോണ്‍ഗ്രസ് ഓഫീസിനു നേരെയും ആക്രമണമുണ്ടായി. മറ്റൊരു വീടും തകര്‍ക്കപ്പെട്ടു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

ഈ പ്രദേശത്ത് താമസിക്കുന്ന ചിലര്‍ പരിഭ്രാന്തരായി വീടുവിട്ട് പോയി. നേരത്തെ ഈ പ്രദേശത്ത് താമസിക്കുന്ന പേര്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഘര്‍ഷമെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X