എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റിന് വെട്ടേറ്റു
തൃശൂര്‍: കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ കെ.കെ.സുരേന്ദ്രനെ ഒരു സംഘം പേര്‍ വെട്ടിപ്പരിക്കേല്പിച്ചു. സുരേന്ദ്രന്റെ നില ഗുരുതരമാണ്.
ശനിയാഴ്ച രാവിലെ ചായ കുടിക്കാനായി പുറത്തിറങ്ങിയ സുരേന്ദ്രനെ ഒരു ബൈക്കിലെത്തിയ ആയുധധാരികളാണ് ആക്രമിച്ചത്. ആക്രമണം നടത്തിയവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
സുരേന്ദ്രനെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒരു മാസം മുമ്പ് എടവിലങ്ങിനു സമീപം കോതപറമ്പില്‍ ഒരു ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നിരുന്നു.












Click it and Unblock the Notifications