വെളിയം നാവടക്കണം: കരുണാകരന്‍
കൊച്ചി: മുന്നണി സംവിധാനത്തെ അല്പമെങ്കിലും വില കല്പിക്കുന്നുണ്ടെങ്കില്‍ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ നാവടക്കണമെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍.
സീറ്റിന്റെ എണ്ണം പറഞ്ഞത് കിട്ടേണ്ട സീറ്റ് കുറയ്ക്കുന്ന സ്ഥിതി സിപിഐ ഉണ്ടാക്കരുത്. വന്‍ജനസ്വാധീനമുള്ള മട്ടിലാണ് വെളിയം സംസാരിക്കുന്നത്. ഒരു കാരണവശാലും കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകില്ല. മുന്നണി സംവിധാനത്തിനായി എന്തു വിട്ടുവീഴ്ചയ്ക്കും ഡിഐസി തയ്യാറാണ്- കരുണാകരന്‍ വ്യക്തമാക്കി. ഫിബ്രവരി നാല് ശനിയാഴ്ച പനമ്പള്ളി നഗറിലെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന വക്കം പുരുഷോത്തമന്‍ ഇപ്പോള്‍ അറിയപ്പെടുന്നത് റൊക്കം പുരുഷോത്തമന്‍ എന്ന പേരിലാണ്. അവധിയെടുക്കാന്‍ മാത്രമുള്ള പരിക്കൊന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കില്ല.
നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഡിഐസി സജ്ജമാണ്. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും കാലത്തെ വിദേശകാര്യനയം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം മാറ്റിമറിക്കുകയാണെന്ന് കരുണാകരന്‍ ആരോപിച്ചു.












Click it and Unblock the Notifications