കപ്പല്‍ ദുരന്തം: 435 പേരെ രക്ഷപ്പെടുത്തി
സഫാഗ: തീപിടിച്ചതിനെ തുടര്‍ന്ന് ചെങ്കടലില്‍ മുങ്ങിയ ഈജിപ്ത്യന്‍ കപ്പലിലെ യാത്രക്കാരില്‍ നിന്നും 435 പേരെ രക്ഷപ്പടുത്തി. 1400 യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്.
കപ്പലില്‍ യാത്ര ചെയ്തിരുന്നവരെ പറ്റി വിവരങ്ങള്‍ ലഭിക്കാത്ത ബന്ധുക്കള്‍ പരിഭ്രാന്തരാണ്. ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ ബന്ധുക്കളെ കുറിച്ച് വിവരം ലഭിക്കുന്നതിനായി സഫാഗ തുറമുഖത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രക്ഷപ്പെട്ടവരുടെ പട്ടിക തുറമുഖ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
സൗദി അറേബ്യയിലെ ദുബ തുറമുഖത്തു നിന്നും ഈജിപ്തിലെ സഫാഗയിലേക്കു പോയ കപ്പലാണ് ചെങ്കടലില്‍ മുങ്ങിയത്.












Click it and Unblock the Notifications