ഫിലിപ്പൈന്‍സില്‍ തിക്കിലും തിരക്കിലും 88 മരണം
മനില: ഫിലിപ്പൈന്‍സില്‍ ശനിയാഴ്ച രാവിലെ തിക്കിലും തിരക്കിലുമായി 66 പേര്‍ മരിച്ചു. 280 പേര്‍ക്ക് പരിക്കേറ്റു.
മനിലയ്ക്കടുത്ത് ഒരു സ്റേഡിയത്തില്‍ ഒരു ടിവി ഗെയിം ഷോ കാണാനാത്തിെയ ആയിരക്കണക്കിനാളുകള്‍ക്കിടയിലുണ്ടായ തിക്കുംതിരക്കുമാണ് ദുരന്തത്തില്‍ കലാശിച്ചത്. സ്റേഡിയത്തില്‍ ഷൂട്ട് ചെയ്യുകയായിരുന്ന വളരെ പ്രശസ്തമായ ടിവി ഗെയിം ഷോ കാണുന്നതിനെത്തിയവരായിരുന്നു ഇവര്‍. ഷോ കാണുന്നതിന് മുപ്പതിനായിരത്തോളം പേര്‍ സ്റേഡിയത്തിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു.
മരിച്ചവരില്‍ 63 പേരും സ്ത്രീകളാണ്. ആള്‍ക്കുട്ടത്തിലുണ്ടായിരുന്ന ചിലര്‍ ബോംബുണ്ടെന്ന് അലറിവിളിച്ചതാണ് ആളുകളെ പരിഭ്രാന്തരാക്കിയത്. എന്നാല്‍ സ്ഫോടനത്തിന്റെ യാതൊരു സൂചനകളുമുണ്ടായില്ല.












Click it and Unblock the Notifications