റെയില്‍ അന്വേഷണങ്ങള്‍ കോള്‍ സെന്ററുകള്‍ക്ക് വിടും
ഗ്വാളിയോര്‍: റെയില്‍ അന്വേഷണ സര്‍വീസ് കോള്‍ സെന്ററുകള്‍ക്ക് വിടാന്‍ റെയില്‍വെ തീരുമാനിച്ചതായി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ ജെ.പി.ബത്ര അറിയിച്ചു.
ബാംഗ്ലൂരിലും പട്നയിലും പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച രണ്ട് കോള്‍ സെന്ററുകള്‍ വിജയമായതോടെയാണ് ഈ തീരുമാനം. സര്‍വീസ് സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള കോള്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചുതുടങ്ങിയതായി ബത്ര അറിയിച്ചു.
രാജ്യത്തെമ്പാടും മൂന്ന് മുതല്‍ ആറു മാസങ്ങള്‍ക്കുള്ളില്‍ കോള്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications