ഇറാന്‍ പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം: ഇടതുപാര്‍ട്ടികള്‍
ദില്ലി: ഇറാന്‍ പ്രശ്നത്തെ കുറിച്ച് പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ സമ്പൂര്‍ണ ചര്‍ച്ച വേണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
ഈ പ്രശ്നത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് ഫിബ്രവരി അഞ്ച് ഞായറാഴ്ച ഇറാന്‍ പ്രശ്നം ചര്‍ച്ച ചെയ്യാനായി ദില്ലിയില്‍ ചേര്‍ന്ന ഇടതുപാര്‍ട്ടികളുടെ യോഗത്തിനു ശേഷം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ഇറാനെതിരെ ഇന്ത്യ വോട്ടു ചെയ്തത് ദേശീയതാത്പര്യത്തിനു വേണ്ടിയല്ല. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇറാനെതിരെയെടുക്കുന്ന തീരുമാനങ്ങളില്‍ ഇന്ത്യ ഒരു കക്ഷിയാവാന്‍ പാടില്ല. ഇന്ത്യ മറ്റു രാജ്യങ്ങളോടൊപ്പം ശക്തമായ ശ്രമം നടത്തിയിരുന്നുവെങ്കില്‍ ഇറാന്‍ പ്രശ്നം യുഎന്‍ സുരക്ഷാ കൗണ്‍സിലിന് വിടുന്നത് ഒഴിവാക്കാമായിരുന്നു- പ്രകാശ് കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications