ഇറാനെതിരെ ഇന്ത്യ വോട്ടു ചെയ്തു
വിയന്ന: ഇറാന്‍ ആണവ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിക്ക് വിടാന്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു.
റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ 27 രാജ്യങ്ങളാണ് ഇറാനെതിരായ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. ക്യൂബ, സിറിയ, വെനിസ്വേല എന്നീ മൂന്ന് രാജ്യങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തപ്പോള്‍ ലിബിയ, അള്‍ജീറിയ, ബെലാറസ്, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ പൂര്‍ണമായും സമാധാന ആവശ്യങ്ങള്‍ക്കാണെന്ന് ഉറപ്പാക്കാനാവില്ലെന്ന് പ്രമയേത്തില്‍ പറയുന്നു. ആണവ പരിപാടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ യുഎന്‍ സുരക്ഷാ സമിതി തീരുമാനിച്ചേക്കും.
മാര്‍ച്ച് ആറിന് ആണവോര്‍ജ ഏജന്‍സി അധ്യക്ഷന്റെ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇറാനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത്.












Click it and Unblock the Notifications