ഓഹരി സൂചിക 10,000 പോയിന്റ് കടന്നു
മുംബൈ: ചരിത്രത്തിലാദ്യമായി മുംബൈ ഓഹരി സൂചിക 10,00 പോയിന്റ് കടന്നു. വെള്ളിയാഴ്ച 58 പോയിന്റ് താഴ്ന്ന് 9746.09ല്‍ ക്ലോസ് ചെയ്തിരുന്ന സൂചിക തിങ്കളാഴ്ച തിരികെ കയറുകയായിരുന്നു.
തിങ്കളാഴ്ച മൂന്ന് മണിക്ക് ശേഷമാണ് മുംബൈ ഓഹരിവിപണി ഈ നേട്ടം കൈവരിച്ചത്. 260.25 പോയിന്റ് ഉയര്‍ന്ന സൂചിക 10,002.03ലെത്തി. 66.5 പോയിന്റ് ഉയര്‍ന്ന നിഫ്തിയും റെക്കോഡ് ഉയരത്തിലെത്തി- 3007.15 പോയിന്റ്.
70 ദിവസത്തിനുള്ളില്‍ 1000 പോയിന്റ് ഉയര്‍ച്ചയാണ് ഓഹരി വിപണിയിലുണ്ടായത്.












Click it and Unblock the Notifications