ഓഹരി സൂചിക 100 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി സൂചിക വീണ്ടും തിരികെ കയറി. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 104.63 പോയിന്റ് ഉയര്‍ന്ന് സൂചിക 9,847ലെത്തി.
വെള്ളിയാഴ്ച 58 പോയിന്റ് താഴ്ന്ന് 9746.09ലാണ് സൂചിക ക്ലോസ് ചെയ്തിരുന്നത്. നിഫ്റ്റിയും ഉയര്‍ന്നു. 18.70 പോയിന്റ് ഉയര്‍ന്ന് 2959.30ലെത്തി.
ലാര്‍സന്‍ ആന്റ് ടര്‍ബോ, ഐഐഐസിഐ ബാങ്ക്, ഭെല്‍, ബജാജ് ഓട്ടോ, ഡോ.റെഡ്ഢി ലാബ്, എസ്ബിഐ, സത്യം കമ്പ്യൂട്ടേഴ്സ്, സിപ്ല, എസിസി, മാരുതി ഉദ്യോഗ്, റാന്‍ബാക്സി ലബോട്ടറീസ് തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. അതേ സമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് എനര്‍ജി, റിലയന്‍സ് ക്യാപിറ്റല്‍ എന്നിവ വില്പന സമ്മര്‍ദത്തിലാണ്.












Click it and Unblock the Notifications