കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കശ്മീരില്‍ നിന്ന് കൂടുതല്‍ സൈനികരെ പിന്‍വലിച്ചേക്കും
ദില്ലി: ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവിടെ നിന്ന് 5000 സൈനികരെ പിന്‍വലിച്ചിട്ടുണ്ടെന്നും അക്രമം ഇനിയും കുറയുകയാണെങ്കില്‍ കൂടുതല്‍ സൈന്യത്തെ പിന്‍വലിക്കുമെന്നും പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി വ്യക്തമാക്കി.
സൈനികരെ പിന്‍വലിക്കലായി ഇതിനെ കാണേണ്ടതില്ലെന്നും അക്രമം കുറഞ്ഞതിനാല്‍ ജമ്മു കശ്മീരില്‍ നിന്നും വടക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള പുനര്വിന്യാസമാണിതെന്നും മുക്കര്‍ജി പറഞ്ഞു.
സൈന്യത്തെ പിന്‍വലിച്ചതിന് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധമില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം കഴിഞ്ഞ വര്‍ഷവും കശ്മീരില്‍ നിന്ന് സൈനികരെ പിന്‍വലിച്ചിട്ടുണ്ടെന്നും മുക്കര്‍ജി വ്യക്തമാക്കി.
Story first published: Monday, February 6, 2006, 5:30 [IST]