ബിജെപി സഖ്യം: ഗൗഡ തീരുമാനിക്കുമെന്ന് കുമാരസ്വാമി
ബാംഗ്ലൂര്‍: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ (എസ്) ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് പാര്‍ട്ടി പ്രസിഡന്റ് എച്ച്.ഡി.ദേവഗൗഡയും ദേശീയ നിര്‍വാഹക സമിതി അംഗങ്ങളും തീരുമാനിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.
ജനതാദള്‍ (എസ്)- ബിജെപി സഖ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് കുമാരസ്വാമി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.
കുമാരസ്വാമി ഉള്‍പ്പെടെയുള്ള വിമതര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ദേവഗൗഡ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications