പരമ്പരാഗത മേഖലയുടെ വികസനത്തിന് പദ്ധതി
തിരുവനന്തപുരം: പരമ്പരാഗത മേഖലയുടെ വികസനത്തിന് കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനായി പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ അറിയിച്ചു.
പരമ്പരാഗത മേഖലയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തു. പരമ്പരാഗത വ്യവസായങ്ങളെ നിലനിര്‍ത്തുന്നതിനും പുനരുദ്ധാരണത്തിനും സര്‍ക്കാര്‍ വേണ്ടതു ചെയ്യും.
തോട്ടം മേഖലയില്‍ സൗജന്യ റേഷന്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വിവിധ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ തോട്ടമുടമകള്‍ ഉണ്ടാക്കിയ മുഴുവന്‍ ബാധ്യതയും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല.
ഏലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കും. കൈത്തറിക്ക് റിബേറ്റ് നല്‍കുന്നതിനെ കുറിച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്തി വരികയാണെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications