സുനാമി വീടുകളുടെ നിര്‍മാണം മാര്‍ച്ച് 15നുള്ളില്‍ പൂര്‍ത്തിയാക്കും
തിരുവനന്തപുരം: സുനാമി വീടുകളുടെ നിര്‍മാണം മാര്‍ച്ച് 15നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.എം.മാണി നിയമസഭയില്‍ അറിയിച്ചു.
സുനാമി ദുരന്തബാധിതരുടെ പുനരധിവാസം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മിലെ ടി.കെ.ദേവകുമാര്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇതുവരെ 1800 വീടുകള്‍ നിര്‍മിച്ച് സുനാമി ബാധിതര്‍ക്കു കൈമാറിയിട്ടുണ്ട്. 1609 വീടുകളുടെ നിര്‍മാണം നടന്നുവരികയാണ്. നൂറ് കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ താത്കാലിക ഷെല്‍ട്ടറില്‍ കഴിയുന്നതെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications