Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലുകളിലെ അഴിമതി തടയാന്‍ നടപടി: വക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നടക്കുന്ന അഴിമതികള്‍ തടയുന്നതിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രിയുടെ ചുമതലുള്ള മന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ അറിയിച്ചു.

ജയിലുകളില്‍ നടത്തിയ മിന്നല്‍പരിശോധനകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ജയിലുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ യൂണിറ്റുകള്‍ രൂപീകരിക്കുന്നുവെന്ന ആരോപണം പരിശോധിക്കും. ജയിലുകളിലേക്ക് മദ്യവും മയക്കുമരുന്നും കടത്തുന്നുവെന്ന ആരോപണത്തെ കുറിച്ചും അന്വേഷിക്കും.

ജയില്‍ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+