ഓട്ടോഗ്രാഫ് വാങ്ങാന്‍ തിക്കും തിരക്കും: മൂന്ന് പേര്‍ കൊല്ലപ്പെട്ടു
റിയോഡി ജനീറോ: ബ്രസീലിലെ സാവോപോളയില്‍ പോപ് താരങ്ങളുടെഓട്ടോഗ്രാഫ് വാങ്ങാന്‍ ആരാധകര്‍ ഉണ്ടാക്കിയ തിക്കിലും തിരക്കിലും മൂന്ന് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു.
പതിമൂന്നുകാരിയായ ഒരു പെണ്‍കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ച ഒരു ഷോപ്പിംഗ് കേന്ദ്രത്തില്‍ ഒരു മെക്സിക്കന്‍ പോപ് സംഗീത ഗ്രൂപ്പിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ ആരാധകര്‍ തിക്കും തിരക്കുമുണ്ടാക്കിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ദുരന്തത്തില്‍ പെട്ട മിക്കവരും കുട്ടികളും കൗമാരപ്രായക്കാരുമാണ്. കാണാതായ കുട്ടികളെ തേടി മാതാപിതാക്കള്‍ക്ക് മണിക്കൂറുകളോളം അന്വേഷിക്കേണ്ടിവന്നു.












Click it and Unblock the Notifications