ഓഹരി സൂചിക പുതിയ ഉയരങ്ങളിലേക്ക്
മുംബൈ: തിങ്കളാഴ്ച ചരിത്രത്തിലാദ്യമായി 10,000 പോയിന്റ് കടന്ന മുംബൈ ഓഹരി സൂചിക പുതിയ ഉയരങ്ങളിലേക്ക്. ചൊവ്വാഴ്ച പുതിയ ഉയരത്തിലെത്തിയ സൂചിക 103,76 പോയിന്റ് ഉയര്‍ന്ന് 10,084.18ലെത്തി.
10,000 പോയിന്റിലെത്തിയതിനു ശേഷം തിങ്കളാഴ്ച 9980.42ലാണ് സൂചിക ക്ലോസ് ചെയ്തിരുന്നത്. ചൊവ്വാഴ്ച വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ സൂചിക വീണ്ടും ഉയര്‍ന്ന് 10,000 പോയിന്റ് മറികടന്ന് 10,084.18 എന്ന പുതിയ ഉയരത്തിലെത്തി.
ഇന്‍ഫോസിസ്, ഭെല്‍, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാര്‍സന്‍ ആന്റ് ടര്‍ബോ, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോര്‍സ്, റിലയന്‍സ് ക്യാപിറ്റല്‍ തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കി.
എന്‍എസ്ഇ നിഫ്റ്റി 3023.05 പോയിന്റ് എന്ന പുതിയ ഉയരത്തിലെത്തി. തിങ്കളാഴ്ച 3000.45ലാണ് നിഫ്റ്റി ക്ലോസ് ചെയ്തിരുന്നത്.












Click it and Unblock the Notifications