കര്‍ണാടകയില്‍ ബിജെപി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ വിശ്വാസവോട്ട് തേടാനിരിക്കുന്ന മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്കനുകൂലമായി വോട്ട് ചെയ്യാന്‍ ബിജെപി തങ്ങളുടെ 79 എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി. ബിജെപി നിയമസഭാകക്ഷി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പ അറിയിച്ചതാണ് ഇക്കാര്യം.
നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ഫിബ്രവരി ഏഴ് ചൊവ്വാഴ്ച ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. 130-135 എംഎല്‍എമാരുടെ പിന്തുണയോടെ ജെഡിഎസ്-ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കും. ഫിബ്രവരി 13-ാം തീയതിയോട് കൂടി സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കും.
ഗവര്‍ണര്‍ക്ക് നയപ്രഖ്യാപന പ്രസംഗത്തിന് അവസരം നല്‍കാന്‍ 20ന് മുന്‍പ് നിയസഭാ സമ്മേളനം വിളിക്കുമെന്നും യദിയൂരപ്പ പറഞ്ഞു.












Click it and Unblock the Notifications