മധ്യപ്രദേശില്‍ ബസിന് തീപിടിച്ച് 15 മരണം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസിന് തീപിടിച്ച് 15 പേര്‍ മരിച്ചു. 25പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ജില്ലയിലെ പൊലീസ് സ്റേഷനും മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫീസും ആക്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ആകാശത്തേക്ക് വെടിവച്ചു.
ഫിബ്രവരി ആറ് തിങ്കളാഴ്ച മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് സംഭവമുണ്ടായത്. ബസിലെ ഒരു യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പാചകവാതക സിലിണ്ടറും തീപിടിക്കുന്ന മറ്റൊരു രാസപദാര്‍ത്ഥവും പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സിഗരറ്റ് കുറ്റിയില്‍ നിന്നുള്ളതീയിലാണ് ഇവ പൊട്ടിത്തെറിച്ചത്. ഇതേത്തുടര്‍ന്ന് ബസിന് തീപിടിക്കുകയായിരുന്നു.
40ളം യാത്രക്കാരുണ്ടായിരുന്ന ബസില്‍ 15 പേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. വിവരം അറിയിച്ചിട്ടും തീകെടുത്താന്‍ വേണ്ട നടപടികള്‍ അധികൃതര്‍ കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ പൊലീസ് സ്റേഷനും മുനിസിപ്പല്‍ ഓഫീസും ആക്രമിച്ചത്.












Click it and Unblock the Notifications