തമിഴ്നാട് പ്രോസിക്യൂട്ടറെ നീക്കണമെന്ന ജയേന്ദ്രയുടെ ഹര്‍ജി തള്ളി
ചെന്നൈ: ശങ്കരരാമന്‍ വധക്കേസില്‍ തമിഴ്നാട് പ്രത്യേക പ്രോസിക്യൂട്ടര്‍ ഹാജരാകുന്നതിനെ ചോദ്യം ചെയ്ത് കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
ക്രിമിനല്‍ പീനല്‍കോഡ് 6,7 (1), 9 വകുപ്പുകള്‍ പ്രകാരം പോണ്ടിച്ചേരി സെഷന്‍സ് കോടതിയില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള അധികാരം പോണ്ടിച്ചേരിക്കു മാത്രമാണെന്ന് കാണിച്ചാണ് കേസ് തള്ളിയത്.
ശങ്കരരമാന്‍ കേസ് പോണ്ടിച്ചേരിയിലെ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ സാഹചര്യത്തില്‍ തമിഴ്നാട് പ്രത്യേക പ്രോസിക്യൂട്ടറെ ഒഴിവാക്കി പകരം പോണ്ടിച്ചേരിയിലെ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയേന്ദ്ര ഹര്‍ജി നല്‍കിയത്.
സുപ്രീംകോടതിയാണ് ശങ്കരരാമന്‍ കേസ് പോണ്ടിച്ചേരിയിലേക്ക് മാറ്റി ഉത്തരവു പുറപ്പെടുവിച്ചത്. ഈ കേസ് വാദിക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ പി.എസ്.നാഗരാജനേയും കെ.എസ് രാമസ്വാമിയേയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications